വലിയ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചെറിയ പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് സ്പീക്കർ എം.ബി.രാജേഷ്.
ലാളിത്യം, ത്യാഗം, സാഹോദര്യം, സമഭാവന എന്നിവയാൽ നിറഞ്ഞ ഈദ് ഉൽ ഫിതർ എല്ലാവരുടെയും മനസ്സുകളെ വിമലീകരിക്കട്ടെ. കേവലം ആചാരങ്ങൾക്കപ്പുറം സഹജീവികളോടുള്ള സ്നേഹത്താൽ നിറയുമ്പോഴാണ് എല്ലാ ആഘോഷങ്ങളും അർഥവത്താകുന്നത്.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറനിലാവിലേക്കുള്ള ഉണർവാകട്ടെ ഈ ചെറിയ പെരുന്നാളും എന്ന് അദ്ദേഹം ആശംസിച്ചു