കൊപ്പം ടൗണിലെ ഭക്ഷണ വില്‍പന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അടപ്പിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജി ആനന്ദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അര്‍ച്ചന, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഭക്ഷണ വിപണന കേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന വ്യാപകമാക്കിയത്.