കുറ്റിപ്പുറം മിനി പമ്പക്കും – പൊന്നാനി ചമ്രവട്ടം ജംഗ്ഷനും ഇടയിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്നു. ഏറ്റെടുത്ത ഭൂമി മണ്ണിട്ട് ഉയർത്തിയാണ് റോഡ് ടാറ് ചെയ്തത്. ടാറിങ് പൂർത്തിയായാൽ റോഡിൻറെ ഇരുവശങ്ങളും തുറന്നു നൽകിയ ശേഷം നിലവിലെ റോഡ് ഉയർത്തും. മുഴുവൻ സമയവും നിർമാണം നടക്കുന്നുണ്ട്.
കുറ്റിപ്പുറം മുതൽ അയങ്കലം വരെയുള്ള ഭാഗങ്ങളിൽ വലിയ കുന്നുകൾ നികത്തുന്ന പണികളാണ് ഏറെ പ്രയാസകരമായ നീങ്ങുന്നത്. ഈ ഭാഗത്ത് വലിയ പാറകൾ പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. നികത്താൻ ലോഡു കണക്കിന് മണലാണ് ആവശ്യമായി വരുന്നത്.
കെട്ടിടങ്ങൾ ചില ഭാഗത്ത് ഇപ്പോഴും പൊളിക്കാൻ ബാക്കിയുണ്ട്. ഗതാഗത തിരക്ക് കൂടുതലുള്ള പ്രധാന ജംഗ്ഷനുകളിൽ നിർമാണം അവസാനഘട്ടത്തിൽ തുടങ്ങാനാണ് നീക്കം. ഈ ഭാഗത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ പണി തീർക്കുന്ന തരത്തിൽ നിർമാണം വേഗത്തിലാക്കും.