നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്.
ഇനി വാട്സ്ആപ്പ് മസേജുകള്‍ക്കും ഇമോജി ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്.
ആറ് ഇമോജി റിയാക്ഷനുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക്, ലവ്, സര്‍പ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണവ. ഇത് മാറ്റാന്‍ സാധിക്കില്ല. പതിയെ കൂടുതല്‍ ഇമോജികള്‍ ലഭ്യമാക്കും.