തിരുമിറ്റക്കോട് : ആറങ്ങോട്ടുകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആറങ്ങോട്ടുകര ചാത്തന്നൂർ വലിയപറമ്പിൽ ബിപിൻ മകൻ അദിത്ത് കൃഷ്ണ (17)നെയാണ് വീടിനുള്ളിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്ന് വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ട് നൽകും. അമ്മ ബിന്ദു സഹോദരൻ അഭിരാം കൃഷ്ണ.