ചങ്ങരംകുളം മൂക്കുതലയിൽ വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ രണ്ട് വയസുള്ള ത്രിലോക് ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീണ ത്രിലോകിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും.പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മാതാവ് സ്നേഹ