ചങ്ങരംകുളം:നിർത്തിയിട്ട മീൻ ലോറിക്ക് പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് ചൂണ്ടൽ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ചൂണ്ടൽ പുതുശ്ശേരി തോട്ടത്തിൽ പരേതനായ നാരായണൻ നായർ മകൻ ശശിധരൻ (52)ആണ് മരിച്ചത്.
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്തിനടുത്ത് പന്താവൂർ ഇർഷാദ് സ്കൂളിന് മുൻവശത്ത് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.
ചൂണ്ടലിൽ ഓട്ടോ ഡ്രൈവറാണ് മരിച്ച ശശിധരൻ.രാത്രിയിൽ ഓട്ടം പോയി തിരിച്ച് വരുന്നതിനിടെ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു.
ഓട്ടോക്കുള്ളിൽ കുടുങ്ങി കിടന്ന ശശിധരനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നാട്ടുകാരും യാത്രക്കാരും ചേർന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.
ചങ്ങരംകുളം പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ഭാര്യ സരസ്വതി മകൻ അമൽ