ഒന്നര വർഷത്തോളമായി പാലക്കാട് വെൽഡിങ് തൊഴിലാളിയാണ് ശരത്. ഇന്നലെ ഞായറാഴ്ച്ച അവധി ആയതിനാൽ പാലക്കാട് പുതുനഗരം പഞ്ചായത്തിലെ കണ്ണയംകോട് ജോലി സ്ഥലത്തിനടുത്തുള്ള പൊതു കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്ന് സംസ്കരിക്കും.
വേലായുധൻ പ്രിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശരത്. സഹോദരങ്ങൾ പ്രജിത്ത്, ശ്രീജിത്ത്, കാവ്യ,