ഒട്ടു മിക്ക പെൺകുട്ടികളുടെയും കുട്ടിക്കാലം തൊട്ടുള്ള വലിയ ആഗ്രഹങ്ങളിലൊന്നാണ് തഴച്ചു വളരുന്ന മുടിയിഴകൾ. എന്നാൽ ലാളിച്ചു വളർത്തിയ തൻ്റെ നീണ്ട മുടി മുറിച്ച് കാൻസർ രോഗം മൂലം മുടി കൊഴിഞ്ഞു പോയ സഹോദരികൾക്കായി നൽകുവാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ശങ്കരമംഗലത്തെ മുള്ളൻ മടക്കൽ ബഷീർ - സുലൈഖ ദമ്പതികളുടെ മകൾ റിൻഷിയ നസ്റിന്.
പട്ടാമ്പി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹ്യുമാനിറ്റീസ് രണ്ടാം വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന റിൻഷിയ നസ്റിൻ, ശങ്കരമംഗലം മുള്ളൻ മടക്കൽ ബഷീർ - സുലൈഖ ദമ്പതികളുടെ മകളാണ്.
പൊതുബോധവും സാമൂഹിക ഉത്തരവാദിത്തവും കുറഞ്ഞു വരുന്ന പുതിയ തലമുറയിൽ വേറിട്ട ചിന്തകളും സഹജീവി സ്നേഹവും പ്രിയപ്പെട്ടതിനെ വിട്ടു കൊടുക്കാനുള്ള മനസ്സുമുള്ള റിൻഷിയയുടെ പ്രവൃത്തി മാതൃകയാവുകയാണ്.
swale