പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സൗദിലേക്ക് കടന്ന പോക്സോ കേസിലെ പ്രതി പൊന്നാനി ചടയന്‍റഴികത്ത് എസ്. മസ്ഹൂദ് (32) പാരിപ്പള്ളി പൊലീസ് പിടിയില്‍
2018 ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവ് എറണാകുളത്തെ ഹോട്ടലിൽ എത്തിച്ചു മസ്ഹൂദിനു മാറുകയായിരുന്നു. പലവട്ടം പീഡിപ്പിച്ചു. തുടർന്നു വിദേശത്തേക്കു മുങ്ങി.
വീസ കാലാവധി അവസാനിച്ചതിനെ തുടർന്നു നാട്ടിലേക്ക് മടങ്ങി. ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയതോടെ വലയിലായി. സംഭവത്തിൽ മാതാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ചാത്തന്നൂർ എ.സി.പി ഗോപകുമാറിെൻറ നിർദേശാനുസരണം പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്കുമാർ, സുരേഷ്കുമാർ, എ.എസ്.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.