തൃത്താല: മേഴത്തൂർ വട്ടോളിക്കാവ് റോഡിൻ്റെ ബിഎം & ബിസി നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം മെയ് 12 വ്യാഴാഴ്ച രാവിലെ മുതൽ പ്രവർത്തി പൂർത്തീകരണം വരെ നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.
ഈ വഴി സഞ്ചരിക്കുന്ന വാഹനങ്ങൾ മുടവന്നൂർ പിറപ്പ് റോഡ് വഴിയും പെരുമ്പിലാവ് നിലമ്പൂർ റോഡ് വഴിയും തിരിഞ്ഞ് പോകേണ്ടതാണന്ന് പി ഡബ്ലിയു ഡി റോഡ് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.