കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം.19 കാരന് ദാരുണാന്ത്യം


കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 19 കാരന് ദാരുണാന്ത്യം .ഇരിമ്പിളിയം കോട്ടപ്പുറത്ത് താമസിക്കുന്ന പുത്തൻ മാളിയേക്കൽ വീട്ടിൽ അഹമ്മദ് പൂക്കുഞ്ഞി കോയ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഹുസൈൻ കോയ തങ്ങൾ(19)ണ് മരണപ്പെട്ടത് . കൂടെയുണ്ടായിരുന്ന തിരുവേഗപ്പുറ ഉടുപുര വീട്ടിൽ അനുരാഗ് (20)നെ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുറ്റിപ്പുറത്തെ സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് അപകടം.കുറ്റിപ്പുറം ബസ്സ്റ്റാൻഡ് ഭാഗത്തുനിന്നും ദേശീയ പാതയിലേക്ക് കയറുകയായിരുന്നു യുവാക്കൾ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയയിടിച്ച് ശേഷം പാതയോരത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ബൈക്കിന് പുറകിലായിരുന്നു മരണപ്പെട്ട മുഹമ്മദ് ഹുസൈൻ മുപ്പത് മീറ്ററോളം  ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു.തലക്ക് പരിക്ക് പറ്റിയാണ് മരണം.ബൈക്ക് ഓടിച്ചിരുന്ന അനുരാഗിന് കാര്യമായ പരിക്കുകളില്ല. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


Below Post Ad