കൂറ്റനാട് : സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ കള്ളക്കേസെടുത്ത് വേട്ടയാടുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ കപ്പൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് ബി .എസ്. എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി .വി. ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു
C.H ഷൗക്കത്തലി, പി.മാധവദാസ്, ബാബുനാസർ, TK സുനിൽകുമാർ, പി.എ വാഹിദ്, കെ. മുഹമ്മദ്,എ. വി. സന്ധ്യ, കെ പി എം.ഷരീഫ്, വി. പി.ഫാത്തിമ, അഡ്വ. സുബ്രമണ്യൻ, പി .എം സബാഹ്, കെ. സനോജ്, ശിവദാസൻ കരിപ്പാലി, കെ. വി. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു