കുന്നംകുളം: സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥൻ റെ വാഹനം മോഷ്ടിച്ച് കടന്നുകളയുന്ന ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിനിടെ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹംദിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.
ചാലിശ്ശേരി ശ്രീരാഗം വീട്ടിൽ അജയ് (18),പാതാക്കര കാര്യാടത്ത് വീട്ടിൽ അഹമ്മദ് (25) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്
പ്രതികളെ പെരുമ്പിലാവിൽ എത്തിച്ച് തെളിവെവടുപ്പ് നടത്തി .