തകർക്കാൻ പറ്റാത്ത വിശ്വാസം ; നിരത്തുകൾ കീഴടക്കി കുഞ്ഞൻ ട്രാക്‌ടറുകൾ | KNews


എടപ്പാൾ:പാതയോരങ്ങളിൽ  കുഞ്ഞൻ  ട്രാക്ടർ കച്ചവടം സജീവമാകുന്നു. വിവിധ കളറുകളിൽ ആരും കൗതുകത്തോടെ നോക്കുന്ന വിധത്തിലാണ്‌ കുഞ്ഞൻ ട്രാക്‌ടറുകളുടെ നിർമാണം.പൂർണ്ണമായും ഫൈബറിൽ നിർമിച്ചിരിക്കുന്ന ട്രാക്‌ടറുകൾ പച്ച, നീല, ചുവപ്പ്‌, സിൽവർ, മെറൂൺ കളറുകളിൽ ലഭ്യമാണ്‌. 

കളിപ്പാട്ടത്തിന്റെ ഉറപ്പ്‌ കാണിക്കുന്നതിനായി വലിയ കല്ലുകൾ  മുകളിൽ എടുത്തു വെച്ചോ അതിന്‌ മുകളിൽ കയറി നിൽക്കാനും  വഴിയോര വിൽപനക്കാർ തയ്യാർ.

കർഷകരുടെ നാടായ പഞ്ചാബിലാണ്‌ ട്രാക്‌ടറുകളുടെ നിർമാണം. എന്നാൽ ഇവ  വിൽപ്പനയ്‌ക്കായി എത്തിച്ചിരിക്കുന്നത്‌ രാജസ്ഥാൻ ഉത്തരപ്രദേശ് സ്വദേശികളാണ്‌. 

200 മുതൽ 240 രൂപവരെയാണ്‌ ഒരെണ്ണത്തിന്റെ വില. അൽപ്പം  വിലപേശി  ഒന്നിൽ കൂടുതൽ സ്വന്തമാക്കാൻ  എത്തുന്നവരുമുണ്ടെന്ന്‌ വിൽപനക്കാർ പറയുന്നു.

Tags

Below Post Ad