സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയിൽ ആനക്കരയിൽ ഫല വൃക്ഷ തോട്ടം ഒരുങ്ങുന്നു


രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം അസാദി കാ അമൃത് മഹോത്സവ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനത്തിൽ അന്ത്യോദയ എന്ന നാമധേയത്തിൽ സ്വാതന്ത്ര സമര  സേനാനികളുടെ സ്മരണാർത്ഥം ഭാരതത്തിന്റെ  എഴുപത്തഞ്ചു ജില്ലാ കേന്ദ്രങ്ങളിൽ മുരിങ്ങ തോട്ടവും ഫല വൃക്ഷ തോട്ടവും ഉണ്ടാക്കുന്നതിന്റെ പാലക്കാട്‌ ജില്ലാ തല ഉദ്ഘാടനം ഇന്ത്യൻ സ്വതന്ത്ര സമര സേനാനികളായ അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മി, എ വി കുട്ടിമാളു അമ്മ, ജി സുശീലാമ്മ, അപ്പു നായർ തുടങ്ങിയവരുടെ ജന്മസ്ഥലമായ ആനക്കരയിൽ  സംഘടിപ്പിച്ചു.

ആനക്കര ഡയറ്റ് ലാബ് സ്കൂളിൽ നടന്ന പരിപാടിയിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് മുരിങ്ങതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റുബിയ റഹ്മാൻ അധ്യക്ഷയായ യോഗത്തിൽ എം ജി എൻ ആർ ഇ ജി എസ് പ്രൊജക്റ്റ്‌ ഡയറക്ടർ പി ഡി വേലായുധൻ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി എം അനീഷ് പദ്ധതി വിശദീകരിച്ചു.

 ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എം ടി ഗീത, ആനക്കര പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സി രാജു, സി പി സവിത ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ പി മുഹമ്മദ്‌, ടി സാലിഹ്, വി പി ബീന, വി പി സജിത, പ്രജിഷ ടി സി,ജോയിന്റ് ബി ഡി ഒ നന്ദ കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: പി ശശിധരൻ, കൃഷി ഓഫീസർ എം പി സുരേന്ദ്രൻ, വി ഇ ഒ സരിത തുടങ്ങിയവർ സംസാരിച്ചു.എം ജി എൻ ആർ ഇ ജി എസ് ബ്ലോക്ക് എ ഇ ശ്രീരാഗ്, എം ജി എൻ ആർ ഇ ജി എസ് ആനക്കര പഞ്ചായത്ത് ജീവനക്കാരായ ഹബീബ, കദീജ, ഷഹൽ, റോഷിൻ, സിയാദ് കുടുംബശ്രീ അക്കൗണ്ടന്റ് ജിത, ഡയറ്റ് അധ്യാപകർ, തൊഴിലുറപ്പ് മേറ്റുമാർ,തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Tags

Below Post Ad