കുടുംബശ്രീ-ഹരിതകര്‍മസേനക്ക് പിന്തുണയുമായി കപ്പൂര്‍ ഗ്രാമപഞ്ചായത്ത് | KNews



 സ്ത്രീകളിലെ സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ട് കുടുംബശ്രീ തലത്തില് മികച്ച പ്രവര്ത്തനങ്ങള് നടത്തി കപ്പൂര് പഞ്ചായത്ത്. പഞ്ചായത്തിലെ കുടുബശ്രീ സംരഭകര്ക്കായുള്ള ധനസഹായ വിതരണവും പ്രവാസി ഭദ്രത വായ്പ വിതരണവും ഹരിതകര്മ്മ സേനക്ക് വാഹനം കൈമാറലും നടത്തി. കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനും ഐ.ടി യൂണിറ്റിനും 13233 രൂപവീതമാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ നാല് പേര്ക്ക് പ്രവാസി ഭദ്രത വായ്പ നല്കി. ഭിന്നശേഷി അയല്ക്കൂട്ടങ്ങള്ക്കുള്ള കോര്പ്പസ് ഫണ്ട്, വ്യക്തിഗത ധനസഹായങ്ങള് വിതരണം ചെയ്തു.

246 അയല്ക്കൂട്ടങ്ങളിലായി 3464 അംഗങ്ങള് പഞ്ചായത്തിലെ കുടുംബശ്രീയുടെ ഭാഗമായി പ്രവര്ത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടല്, ഐ.ടി യൂണിറ്റ്, പലഹാര യൂണിറ്റ്, ബ്യൂട്ടി പാര്ലര്, പാല് ഉത്പന്നങ്ങളുടെ വിപണനം, ടൈലറിംഗ് യൂണിറ്റ്, ഫ്ലോര് മില് തുടങ്ങിയ നിരവധി സംരംഭങ്ങള് കുടുംബശ്രീയുടെ ഭാഗമായി മികച്ച രീതിയില് നടത്തുന്നുണ്ട്. 

പഞ്ചായത്തില് 24 മൈക്രോ ഗ്രൂപ്പ് സംരംഭങ്ങളും 11 വ്യക്തിഗത സംരംഭങ്ങളും പ്രവര്ത്തിക്കുന്നു. ഒറ്റപ്പെട്ട് ജീവിക്കുന്നവര്ക്ക് ആശ്വാസകരമായ ആശ്രയ പദ്ധതിയും കുടുംബശ്രീയുടെ നേതൃത്വത്തില് നടന്നുവരുന്നു. ആശ്രയ പദ്ധതിക്കുവേണ്ടി 2021-22 സാമ്പത്തികവര്ഷം മൂന്ന് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

കുടുംബശ്രീയുടെ ഭാഗമായി കുട്ടികള്ക്കായി ഒരുക്കം എന്ന പേരില് ബാലസഭ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. 18 വാര്ഡിലും 18 വയസ്സു മുതല് 40 വയസ്സു വരെയുള്ള യുവതികള്ക്ക് ഓക്സിലറി ഗ്രൂപ്പുകള് ആരംഭിച്ചു. സ്‌കൂളുകളിലെ ജെന്ഡര് ക്ലബ് രൂപീകരണം, വനിതാ സംഗമം തുടങ്ങിയ പ്രവര്ത്തനങ്ങളും നടത്തുന്നു.

കുടുബശ്രീ സംരംഭകര്ക്കായുള്ള ധനസഹായ വിതരണവും ഹരിതകര്മ്മ സേനക്ക് വാഹനം കൈമാറലും നിയമസഭാ സ്പീക്കര് എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 22 അംഗങ്ങളുമായി മികച്ച പ്രവര്ത്തനം നടത്തുന്ന ഹരിതകര്മ്മസേനക്ക് ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഇലക്ട്രിക് വാഹനം വാങ്ങിയത്. പരിപാടിയുടെ ഭാഗമായി 100% നികുതി പൂര്ത്തികരിച്ച കപ്പൂര് പഞ്ചായത്തിനും പ്രവര്ത്തിച്ച സ്റ്റാഫുകള്ക്കുളള മൊമന്റോ, സര്ട്ടിഫിക്കറ്റുകള് എന്നിവയുടെ വിതരണവും പഞ്ചായത്തിലെ വെറ്റിനറി സര്ജന് ഡോ.പ്രതാപ് വിരമിക്കല് യാത്രായയപ്പും ഹെല്ത്ത് ഇന്സ്പെക്ടര് പി. രാജീവിനെ ആദരിക്കലും റിവേഴ്സ് സൈക്കിളിങ്ങ് സര്വ്വേ നടത്തിയ എം.ഇ.എസ് വിദ്യാര്ത്ഥികള്ക്ക് സര്ട്ടിഫിക്കറ്റ് വിതരണവും നിയമസഭാ സ്പീക്കര് എം. ബി രാജേഷ് നിര്വ്വഹിച്ചു.
Tags

Below Post Ad