സ്ട്രീറ്റ് പദ്ധതി;ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു | KNews



ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ തൃത്താല  പട്ടിത്തറ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ പഞ്ചായത്തുകളിലെ തദ്ദേശീയരിൽ ഹോം സ്റ്റേ/ സർവീസ്ഡ് വില്ല തുടങ്ങാൻ താല്പര്യം ഉള്ളവർ, ഫാം ഉടമകൾ (അഗ്രി-ടൂറിസം നെറ്റ്‌വർക്ക്), കമ്മ്യൂണിറ്റി ടൂർ ലീഡർ ആകാൻ താല്പര്യമുള്ളവർ എന്നിവർക്ക് പരിശീലനം നൽകുന്നു. 

പരിശീലനം നേടാൻ  താല്പര്യമുള്ളവർക്ക്  അപേക്ഷ നൽകാവുന്നതാണ്. അപേക്ഷാ ഫോമുകൾ തൃത്താല പട്ടിത്തറ  പഞ്ചായത്തിലെ  കുടുംബശ്രീ  ഓഫീസുകളിൽ  ലഭ്യമാണ്.അവസാന തീയതി : ജൂലൈ 7.

വിശദവിവരങ്ങൾക്ക്  ബന്ധപ്പെടുക:

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ , ഉത്തരവാദിത്ത ടൂറിസം മിഷൻ,  പാലക്കാട്

മൊബൈൽ : 9495657652


Below Post Ad