വെടിക്കെട്ടായി സഞ്ജു; ആദ്യ അർധ സെഞ്ചുറി; കരിയർ ബെസ്റ്റ് പ്രകടനം | KNews


അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് അർധ സെഞ്ച്വറി. രാജ്യാന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ അർധ സെഞ്ച്വറിയാണിത്. 42 പന്തിൽ 77 റൺസെടുത്താണ് സഞ്ജു പുറത്തായത്. 

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയത്. ഋതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെത്തിയത്.

ടോസിന്റെ സമയത്ത് സഞ്ജു ടീമിലുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞതോടെ ഗാലറിയില്‍ നിറഞ്ഞ കൈയടികളായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇന്നുകൂടി വിജയിച്ചാല്‍ ഇന്ത്യന്‍ ടീം പരമ്പര നേടും. പരമ്പര നേട്ടത്തിലെത്തിയാൽ ഇന്ത്യന്‍ ക്യാപ്റ്റൻ ഹാര്‍ദിക്കിന്റെ ആദ്യ കിരീടം കൂടിയാകും ഇത്.

Below Post Ad