മരം മുറിക്കുന്നതിനിടെ അപകടം:കൂറ്റനാട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മരിച്ചു | KNews


കൂറ്റനാട്: മരം മുറിച്ചുമാറ്റുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് സി.പി.എം. കൂറ്റനാട് ടൗൺ ബ്രാഞ്ച് സെക്രട്ടറി കറുങ്ങാട്ടുവളപ്പിൽ മുഹമ്മദ് അബ്ദുറഹ്മാൻ (മുത്തുണ്ണി-50) മരിച്ചു. 

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ വീടിനടുത്തുള്ള പറമ്പിൽ തൊഴിലാളികൾ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, അപകടം എങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കൂറ്റനാട്ടെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇദ്ദേഹം. പിതാവ്: പരേതനായ കുട്ടിവീരാൻ. മാതാവ്: പരേതയായ റുഖിയ. ഭാര്യ: സുലൈഖ. മക്കൾ: ജാസ്മിൻ, മാജിദ, ഇജാസ്, നാജിയ. മരുമകൻ: റഫീഖ് (കുവൈത്ത്).

സഹോദരങ്ങൾ: സക്കീർ ഹുസൈൻ, മുഹമ്മദാലി. ഖബറടക്കം തിങ്കളാഴ്ച കൂറ്റനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Below Post Ad