കൂടല്ലൂർ ഖനനം : മൂന്നാമത്തെ അറയിൽനിന്ന് അസ്ഥികൾ കണ്ടെത്തി | KNews


കൂടല്ലൂരിൽ ചെങ്കൽ ഗുഹയിലെ ഖനനത്തിനിടെ കണ്ടെത്തിയ മൂന്നാമത്തെ അറയിൽനിന്ന്  അസ്ഥികൾ കണ്ടെത്തി .വലിയ അസ്ഥികളാണ് ലഭിച്ചത്.ഇവ പരിശോധിച്ചാൽ കൃത്യമായി കാലപ്പഴക്കം നിർണയിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ഗവേഷകർ. 

നേരത്തെ നടന്ന ഖനനത്തിൽ നന്നങ്ങാടിയും ഇടയ - കാർഷിക - ഗോത്ര സംസ്‌കൃതിയുടെ ശേഷിപ്പുകളായ മൺപാത്രങ്ങളാണ് കൂടുതലായി ലഭിച്ചിരുന്നത്.

മൺപാത്രങ്ങൾക്കു പുറമെ വിവിധ അസ്ഥികൾ, മൺകുടങ്ങൾ, ഇരുമ്പായുധങ്ങൾ, തൂക്ക് വിളക്ക് കറുപ്പും, ചുവപ്പും കലർന്ന ചെറിയ  മൺപാത്രങ്ങൾ, റസറ്റ് കോട്ടട് പെയിന്റഡ് മൺപാത്രങ്ങൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. 

ശാസ്ത്രീയ പരീക്ഷണത്തിലൂടെ ഇവയുടെ കാലപ്പഴക്കം നിർണയിക്കാനാകും. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ചെങ്കല്ല് വെട്ടി ഉണ്ടാക്കിയ ഗുഹയിലെ മൂന്ന്  അറകളും ഏറെ പ്രത്യേകത ഉളളവയാണ്.

 കോഴിക്കോട് പഴശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജ്, വി.എ.വിമൽ കുമാർ, ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും. 

Tags

Below Post Ad