പട്ടാമ്പി : പട്ടാമ്പി താലൂക്കിലെ ഇരുചക്ര വാഹനങ്ങളുടെ മത്സര ഓട്ടം തടയുന്നതിന്റെ ഭാഗമായി ''ഓപ്പറേഷൻ റേസ്'' എന്ന പേരിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിശോധനക്കായി ആർ ടി ഒ ഫീൽഡ് സ്റ്റാഫിനെ മഫ്തിയിലും അല്ലാതെയും നിയോഗിച്ചിട്ടുണ്ട്.
നിരത്തിൽ അഭ്യാസം കാണിച്ച് വാഹനം ഓടിക്കുന്നത്ത് ശ്രദ്ധയിൽ പെട്ടാൽ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് വാഹനത്തിൻറെ രെജിസ്ട്രേഷൻ എന്നിവ റദ്ദാക്കുന്ന കടുത്ത നടപടികൾ സ്വീകരിക്കുന്നതാണെന്ന് പട്ടാമ്പി ജോയന്റ് ആർ ടി ഒ അറിയിച്ചു.
തരത്തിലുള്ള വാഹനങ്ങളുടെ മത്സര ഓട്ടം ശ്രദ്ധയിൽപെട്ടാൽ പൊതുജങ്ങങ്ങൾക്ക് 9188 961009 എന്ന വാട്സ് ആപ്പ് നമ്പറിൽ ഫോട്ടോ സഹിതം അറിയിക്കാവുന്നതാണെന്ന് പട്ടാമ്പി ജോയന്റ് ആർ ടി ഒ അറിയിച്ചു.