കൂറ്റനാട്: അപകടങ്ങൾ പതിവാകുന്ന, നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ വാവനൂരിലെ റോഡരികിലുള്ള മരക്കുറ്റി യാത്രക്കാർക്ക് ഭീഷണിയാകുന്നു.
വാവനൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മുന്നിലുള്ള സിഗ്നൽ ബോർഡ്, വാഹനമിടിച്ചതിനാൽ ഒന്നരമാസത്തിലധികമായി ചരിഞ്ഞാണ് നില്ക്കുന്നത്. ഇരുമ്പുതൂണിൽ സ്ഥാപിച്ചിട്ടുള്ള ബോർഡാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്.
ബോർഡിന് തൊട്ടുതാഴെയുള്ള, റോഡിനോട് ചേർന്നുനിൽക്കുന്ന മരക്കുറ്റിയിൽ തട്ടാതിരിക്കാൻ ഡൈവർമാർ വാഹനം ചെറുതായൊന്ന് വെട്ടിച്ചാൽ ഇരുമ്പുകമ്പിയിൽ തട്ടാൻ സാധ്യതയേറെയാണ്. രാത്രിയിലാകട്ടെ കറുത്തനിറത്തിലുള്ള ഇരുമ്പ് ബോർഡ് കാഴ്ചയിൽപ്പെടാനും സാധ്യതയില്ല.
സൂചനാബോർഡ് വലിയ അപകടങ്ങളുണ്ടാകുന്നതിനുമുന്നേ നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.