വൈദ്യുതി നിരക്ക് കൂട്ടി ; 50 യൂണിറ്റ് വരെ വർധനയില്ല | KNews


തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് പ്രഖ്യാപിച്ചത്. വൈദ്യുതിനിരക്കിൽ 6.6 ശതമാനത്തിന്റെ വർധനവാണ് ഏർപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഒരു വർഷത്തെ താരിഫാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

ഗാർഹിക ഉപഭോക്താക്കൾക്ക് 50 യൂണിറ്റ് വരെ താരിഫ് വർധനയില്ല. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 25 പൈസ വർധിക്കും. 151 മുതൽ 200 യൂണിറ്റ് വരെ 40 പൈസയും വർധിക്കും.

 എന്നാൽ 40 മുതൽ 50 യൂണിറ്റ് വരെ ഈ നിരക്ക് ഈടാക്കില്ല. അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ അംഗൻവാടികൾ എന്നിവയ്ക്ക് താരിഫ് വർധനയില്ല. കൂടാതെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ നിരക്ക് തുടരും

Tags

Below Post Ad