പെരുമ്പിലാവ് :കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഞാങ്ങാട്ടിരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് (26) മരിച്ചത്.
കൊരട്ടിക്കര പള്ളിയ്ക്ക് സമീപം ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാര്‍ വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.