കുമാരനെല്ലൂർ : നീണ്ട 34 വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികൾ ഒത്തു ചേരുകയാണ് ''സൗഹൃദം 87/88''എന്ന പേരിൽ.കുമരനെല്ലൂർ ഗവ.ഹൈസ്കൂൾ 1987/88 അധ്യയന വർഷത്തിലെ SSLC കൂട്ടുകാർ ജീവിത യഥാർഥ്യങ്ങളുടെ പരീക്ഷണങ്ങൾക്ക് മുന്നിൽ പല പ്രദേശങ്ങളിൽ ആയി പിരിഞ്ഞു പോയിരുന്നു.
അവരെ തേടി കുറച്ച് കൂട്ടുകാർ നവ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചി ലുകൾക്കൊടുവിൽ സൗഹൃദം 87/88 എന്ന പേരിൽ 2019 ൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിലൂടെ പഴയ കൂട്ടുകാരെ 80 ശതമാനത്തോളം കണ്ടെത്തുകയും ചെയ്തു.
ബാക്കിയുള്ളവരിൽ അകാലത്തിൽ ഞങ്ങളിൽ നിന്നു വിട്ടു പോയവരുണ്ട്. ജീവിതയാത്രക്കിടയിൽ പല സ്ഥലങ്ങളിൽ ആയി താമസം മാറിയവരുണ്ട്. അവരെ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുന്നുണ്ട്. ഈ തിരച്ചിലുകൾക്കിടയിൽ ഞങ്ങൾ മനസ്സിലാക്കിയ ജീവിത യഥാർഥ്യങ്ങൾ ഞങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു. ഞങ്ങളുടെ കൂട്ടുകാരിൽ പലരും പലവിധ പ്രയാസങ്ങളെ അഭിമുകീകരിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളിൽ പലരും ജീവിതത്തിൽ നല്ല നിലയിൽ എത്തിയവരുമാണ്.
ഒരു കൂട്ടായ്മയിലൂടെ ഈ പ്രശ്നങ്ങൾക്ക് ചെറിയ തോതിൽ എങ്കിലും ഒരു പരിഹാരം കാണാൻ സാധിക്കുമോ എന്നൊരു ചിന്തയിൽ നിന്നാണ് ഒരു സംഗമത്തിലേക്ക് ഞങ്ങൾ എത്തുന്നത്. നമുക്കിടയിൽ വന്നു ഭവിച്ച കോവിഡ് എന്ന മഹാമാരി ഞങ്ങളുടെ കുറച്ച് വർഷങ്ങൾ കവർന്നെടുത്തു എങ്കിലും ഇപ്പോൾ ഞങ്ങൾ ആ സംഗമത്തിന്റെ ആവേശത്തിൽ ആണ്.
ഈ സംഗമം ജൂലൈ 17ന് ഞായറാഴ്ച കുമരനെല്ലൂർ ഗവ.ഹൈസ്കൂൾ അംഗണത്തിൽ രാവിലെ 9.30മുതൽ നടക്കുമ്പോൾ വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്തിട്ടുണ്ട്.രെജിസ്ട്രേഷനോടെ തുടങ്ങി അധ്യാപകരെ ആദരിക്കൽ, ഫോട്ടോ സെഷൻ, ഭക്ഷണം, മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ട സാരഥികളെ തിരഞ്ഞെടുക്കൽ തുടങ്ങി 4.30 ന് അവസാനിക്കുന്ന രൂപത്തിൽ ആണ് പ്രോഗ്രാം ചാർട്ട് ചെയ്തിട്ടുള്ളത്.
ഈ സംഗമ വേളയിൽ കല്ലടത്തൂർ സ്നേഹ ഭവനിലെ അശരണരായ അന്തേവാസികൾക്ക് അന്നത്തെ ഉച്ച ഭക്ഷണം ഒരുക്കുന്നുണ്ട്. അത് പോലെ സ്കൂളിലേക്ക് ആവശ്യമായ ചില അവശ്യ വസ്തുക്കൾ വാങ്ങി നൽകാനും ങ്ങൾ ആഗ്രഹിക്കുന്നു.
പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി രാമചന്ദ്രൻ കുമരനെല്ലൂർ ചെയർമാൻ കോമളവല്ലി ടീച്ചർ കക്കിടിപ്പുറം. മുസ്തഫ നെല്ലിശ്ശേരി എന്നിവർ വൈസ് ചെയർമാൻ മാർ അഷ്‌റഫ് കക്കി ടിപ്പുറം കൺവീനർ ബാലൻ കുമരനെല്ലൂർ, ജമീല തുറക്കൽ എന്നിവർ ജോയിന്റ് കൺവീനർമാർ, റഷിമോൻ നെല്ലിശ്ശേരി ട്രെഷറെർ,ബഷീർ കുമ്പിടി കോർഡിനേറ്റർ, രാമകൃഷ്ണൻ കുമരനെല്ലൂർ, അഷ്‌റഫ് ഒറ്റയിൽ, റമീലാ. കെ. കെ,കുഞ്ഞഹമ്മദ് ഒറു വിൽ, സി വി കുഞ്ഞഹമ്മദ് (ഷാജി )തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയുംമറ്റുള്ള മെമ്പർ മാരെല്ലാം അംഗങ്ങൾആയും ഒരു സ്വാഗത സംഗം രൂപീകരിച്ചിട്ടുണ്ട്
ഈ സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പരിപാടിയുടെ വിജയത്തിന് എല്ലാ മെമ്പർ മാരും സജീവമായി രംഗത്ത് ഇറങ്ങണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ചെയർമാൻ രാമചന്ദ്രൻ കുമരനെല്ലൂർ, കൺവീനർ അഷ്‌റഫ് കക്കിടിപ്പുറം എന്നിവർ അറിയിച്ചു.