ചാലിശ്ശേരി: "പ്ലാസ്റ്റിക്ക് ബാഗുകൾക്ക് വിട,പേപ്പർ ബാഗുകൾക്ക് സ്വാഗതം " എന്ന ആശയം ഉയർത്തിപ്പിടിച്ച് സമൂഹത്തിന് നല്ലൊരു സന്ദേശം പകർന്നു നൽകി പേപ്പർ ബാഗുകളുടെ നിർമ്മാണം തന്റെ ഉപജീവനമാർഗ്ഗമായി കണ്ട് മുന്നേറുന്ന,ഒരു നാടിന് തന്നെ മാതൃകയായ
നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് സ്വദേശി ചെരപറമ്പിൽ വീട്ടിൽ റഷീദിന്റെ ഭാര്യ സജ്നയെ 'പേപ്പർ ബാഗ്'ദിനത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ പി.പി.സാജന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ,കെ.ഡി. അഭിലാഷ്,വാർഡ് മെമ്പർ കെ.എം.സലീം,ആശാ വർക്കർ കെ.പി.ചിത്ര എന്നിവരും, അയൽവാസികളും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ വെച്ച് പേപ്പർ ബാഗിന്റെ നിർമ്മാണത്തെക്കുറിച്ചും,അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സജ്ന ജനമൈത്രി പോലീസിനോട് വിവരിച്ചു.