പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് മുന്‍ഗണന. പത്താം ക്ലാസ് പാസായ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരെയാണ് നിയമിക്കുന്നത്.
താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാറിന്റെ പകര്‍പ്പ് , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 18 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.