ആനക്കര : തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷൻ ഒന്നിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി വനജ മോഹൻ പി വി നാമനിർദേശ പത്രിക സമർപ്പിച്ചു
പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെ കൂറ്റനാട് രാജീവ് ഭവനിൽ നിന്നും കൂറ്റനാട് ബ്ലോക്ക് ഓഫിസിലെത്തി ബിഡിഒക്ക് മുൻപാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജൂലൈ മാസം 21 നാണ് ഉപതെരഞ്ഞെടുപ്പ്
കെപിസിസി നിർവാഹക സമിതിയംഗം സി വി ബാലചന്ദ്രൻ , ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി ബാലകൃഷ്ണൻ , യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ എസ് എം കെ തങ്ങൾ , ചെയർമാൻ ടി കെ സുനിൽകുമാർ , ബ്ലോക്ക് മെമ്പർ എം ടി ഗീത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റുബിയ റഹ്മാൻ , സി അബ്ദു ,
പഞ്ചായത്ത് മെമ്പർമാരായ പി സി രാജു , കെ പി മുഹമ്മദ്, ടി സാലിഹ്. വി പി സജിത , ഗിരിജ മോഹനൻ , യുഡിഎഫ് നേതാക്കളായ പുല്ലാര മുഹമ്മദ് , ഇ പി ഗോപാലകൃഷ്ണൻ , കെ പ്രഭാകരൻ , സി പി ബാവ , അഡ്വ: കെ പി ബഷീർ , സുബ്രമണ്യൻ കെ , കെ മജീദ് , ടി ഇബ്രാഹിംകുട്ടി , ഗോപു കുമ്പിടി , കെ രാജൻ , പി എം സബാഹ് , ഗോപാലകൃഷ്ണൻ കെ , പി സി തമ്പി, ഷൈനി പി സി തുടങ്ങിയവർ അനുഗമിച്ചു .