ചങ്ങരംകുളം ഓട്ടോ സ്റ്റാന്റിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. ചങ്ങരംകുളം മാന്തടത്ത് താമസിച്ചിരുന്ന പരേതനായ ഇല്ലത്ത് വളപ്പിൽ ശങ്കൻ നായരുടെ മകൻ ബാബു(50) ആണ് മരിച്ചത്.
കഴിഞ്ഞ 20 വർഷത്തോളമായി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഓട്ടോ ഓടിച്ച് വരികയാണ് ബാബു.വെള്ളിയാഴ്ച കാലത്ത് പത്തര മണിയോടെ സ്റ്റാന്റിൽ ഓട്ടോ നിർത്തി പുറത്തിറങ്ങിയ ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാതാവ് സരസ്വതി.ഭാര്യ:സു മ മക്കൾ.സനോജ്.സായൂജ്.