കുരുനരിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്കേറ്റു.ആനക്കര പഞ്ചായത്തിലെ നാല് പേരെയും കപ്പൂർ പഞ്ചായത്തിലെ മൂന്നു പേരെയുമാണ് കുറുനരി അക്രമിച്ചത്.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലും തിരൂർ ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ചേക്കോട് താമസിക്കുന്ന ശിവൻ എന്ന വ്യക്തിയുടെ വീട്ടിലേക്ക് കുറുനരി ഓടി കയറുകയായിരുന്നു.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ഫോറസ്റ്റ് അധികൃതരുടെയും സഹായത്തോടെ കുറുനരിയെ പിടികൂടി.