പട്ടാമ്പി : സിനിമ സീരിയൽ നടൻ മണികണ്ഠൻ പട്ടാമ്പി രചിച്ച '' എങ്കിലോ പണ്ട് '' എന്ന പുസ്തകം ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് പ്രശസ്ത കഥാകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.
കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പ്രൊ : പി.ഗംഗാധരൻ ആദ്യ കോപ്പി ഏറ്റുവാങ്ങും. മണികണ്ഠൻ പട്ടാമ്പി ഫേസ്‌ബുക്കിൽ പലപ്പോഴായി എഴുതിയിട്ടിരുന്ന കുറിപ്പുകൾ കൂട്ടിച്ചേർത്താണ് ലോഗോസ് ബുക്‌സ് ഒരു പുസ്തകമാക്കിയിരിക്കുന്നത്
ചുണ്ടമ്പറ്റ മലബാർ ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്.സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ''മറിമായം'' ടീമും ചടങ്ങിൽ പങ്കെടുക്കും .