വളാഞ്ചേരി : ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വളാഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിൽ കൊളത്തൂർ - വളാഞ്ചേരി റോഡിൽ എടയൂർ റോഡ് സ്റ്റോപ്പിന് സമീപം ആൽമരം കാറിന് മുകളിൽ പൊട്ടി വീണ് വാഹനം തകർന്നു. യാത്രക്കാരായ മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു .
ആൽമരം പൊട്ടി ഇലക്ട്രിക് ലൈനിന് മുകളിലൂടെ കാറിന്റെ മുകളിൽ പതിച്ചതോടെ കാറിന്റെ ഡോറുകൾ ലോക്കായി. ഉള്ളിൽ കിടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ഏറെ പണിപെട്ടാണ് പുറത്തെത്തിച്ചത് .
അച്ചനും അമ്മയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത് .കുട്ടിക്ക് ചെറിയ പരിക്കുണ്ട് .വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടുംബം
മരം പൊട്ടി വീണതോടെ റോഡ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കിയത്.