മരണക്കയത്തിലേക്ക് മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് രക്ഷകനായി മലമല്‍ക്കാവ് സ്വദേശി
ജൂലൈ 29, 2022
പട്ടിത്തറ : പൂലേരി അമ്പലക്കുളത്തിൽ മുങ്ങിയ വിദ്യാർത്ഥിക്ക് രക്ഷകനായി മലമക്കാവ് സ്വദേശി എബിൻ.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. പൂലേരി അമ്പലക്കുളത്തിൽ കുളിക്കാൻ വന്ന മൂന്നു കുട്ടികളിൽ ഒരാൾ അപകടത്തിൽ പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളാണ് അത് വഴി പോവുകയായിരുന്ന എബിനെ വിവരം അറിയിച്ചത്.
എബിൻ കുളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ കരക്കെത്തിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവാവിൻ്റെ തക്ക സമയത്തുള്ള ഇടപെടൽ മൂലം അപകടം ഒഴിവായ ആശ്വാസത്തിലാണ് വിദ്യാർത്ഥിയുടെ കുടുംബവും നാട്ടുകാരും. എബിനെ നാട്ടുകാർ അഭിനന്ദിച്ചു.
Tags