കൂറ്റനാട് നഷ്ടപ്പെട്ട മൊബൈൽ ഫോൺ മുംബൈയിൽ നിന്നും കണ്ടെത്തി ഉടമക്ക് തിരിച്ചു നൽകി ചാലിശ്ശേരി ജനമൈത്രി പോലീസ് പോലീസ് സേനക്ക് അഭിമാനമായി
കൂറ്റനാട് വീട്ടിൽ നിന്നും നഷ്ടപ്പെട്ട 14000 രൂപ വിലയുള്ള മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ മുംബൈയിൽ നിന്നും കണ്ടെത്തി ഉടമസ്ഥൻ ശ്രീജിത്തിന് ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ എ.അനീഷിന്റെ നിർദേശപ്രകാരം സ്റ്റേഷൻ റൈറ്റർ ശ്രീനിവാസൻ കൈമാറി.
ചാലിശ്ശേരി ബീറ്റ് ഓഫീസർ എ.ശ്രീകുമാർ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് മൊബൈൽ ഫോൺ ഉടമസ്ഥനെ ധരിപ്പിച്ചു.