അപൂർവ രക്തം നൽകാൻ നാല് മലയാളികൾ സൗദിയിലേക്ക്


വാഞ്ചേരി: സൗദിയിലേക്കു ജീവനോളം വിലയുള്ള കരുതലുമായി കേരളത്തിൽ നിന്ന് നാല് പേർ വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന്

അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ), മുഹമ്മദ് ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ഇന്നലെ കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്.

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്.

ഇതിന് വേണ്ടി കുട്ടിയുടെ ബന്ധു ക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു.വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്,ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു.

ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ്ബോംബെ ഒ പോസിറ്റീവ് രക്തമുള്ള നാല് പേരെ കണ്ടെത്തിയത്.

Below Post Ad