ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ചരിത്രത്തിലെ ഉയർന്ന നിലയിൽ. ഗൾഫിലെ എല്ലാ കറൻസികൾക്കും നിരക്ക് കുത്തനെ വർധിച്ചു.
ഇന്ത്യന്‍ രൂപയുമായുള്ള ഗൾഫ് രാജ്യങ്ങളിലെ കറൻസികളുടെ വിനിമയ നിരക്ക് ഉയരുന്നതു നാട്ടിലേക്കു പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നു. ഗൾഫ് മേഖലയിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
വരും ദിവസങ്ങള്‍ ശമ്പള ദിനങ്ങള്‍ ആയതിനാല്‍ വിനിമയ മൂല്യത്തിലെ വര്‍ധന എല്ലാ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഗുണകരമാകും. അടുത്ത ദിവസങ്ങളില്‍ പെരുന്നാൾ - മധ്യവേനല്‍ അവധിക്കായി നാട്ടിലേക്കു പോകുന്നവര്‍ക്കും നിരക്ക് വര്‍ധന ആശ്വാസമാകും.