കപൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറയിൽ പേപട്ടി കടിച്ച് നാലു പേർക്ക് പരിക്കേറ്റു.
കപ്പൂർ പഞ്ചായത്തിലെ 5,6 വാർഡുകളിൽ താമസിക്കുന്ന കാങ്കപ്പറമ്പിൽ അശോകൻ ഭാര്യ മിനി 44 വയസ്സ്, കാങ്കപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ ശ്രീമതി 77വയസ്സ്, കോലഴി സുജിത്ത് മകൻ റാംദേവ് 6 വയസ്സ്, ചാലിശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന മേലെ പാട്ട് മാടക്കാട്ട് ദേവകി 70 വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മുഴുവനാളുകളും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പേപട്ടിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടത്തി.
പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പട്ടിക്ക് പേബാധ ഏറ്റെതായി അറിയാൻ കഴിഞ്ഞത്. രണ്ടാഴ്ചയോളം പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു