തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളായി.
യു.ഡി.എഫ്. സ്ഥാനാർഥി പി.വി. വനജ മോഹൻ, എൽ.ഡി.എഫ്. സ്ഥാനാർഥി പി. സ്നേഹ, എൻ.ഡി.എ. സ്ഥാനാർഥി ലിബിനി സുരേഷ് എന്നിവർ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലായ് 6 ആണ്.21-നാണ് തിരഞ്ഞെടുപ്പ്.
എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച് ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. സുഭദ്ര കപ്പൂർ പഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിൽ നിയമനം ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.