കടയിൽ മിഠായി വാങ്ങിക്കാനെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം; കപ്പൂർ എറവക്കാട് സ്വദേശിക്ക് 4 വർഷം കഠിന തടവും 50000 രൂപ പിഴയും



കപ്പൂരിൽ കടയിൽ മിഠായി വാങ്ങാനെത്തിയ പെണികുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 4 വർഷം കഠിന തടവും 50000 രൂപ പിഴയും


2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കടയിൽ മിഠായി വാങ്ങാനെത്തിയ പെണികുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയിരുന്നു.

കേസിൽ കപ്പൂർ എറവക്കാട് സ്വദേശി അറുപത്തറുകാരൻ കണക്കൽ വീട്ടിൽ മൊയ്‌തീൻകുട്ടിക്ക് 4 വർഷം കഠിന തടവിനും 50000 രൂപ പിഴയുംനൽകാനും പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാർ ശിക്ഷ വിധിച്ചു.

പിഴതുക അടച്ചില്ലെങ്കില് 4 മാസം അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയുടെ പരാതിയിൽ ചാലിശ്ശേരി എസ്‌ ഐ മാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസീക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസീക്യൂഷനെ അസിസ്റ്റ് ചെയ്തു.നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

Below Post Ad