കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ ടിപ്പർ ലോറി ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.
താമരശേരി ചുങ്കത്ത് പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിദ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് അപകടം
കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം റോഡരികിൽ നിൽക്കുമ്പോൾ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തിൽ ടിപ്പർ കയറിയിറങ്ങി. ലോറിയും ഡ്രൈവറെയും താമരശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.