കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ പുതിയ റെക്കോർഡ് സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്പീക്കർ എം.ബി രാജേഷ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. കെ. എം മാണിയുടെ 18728 ദിവസമെന്ന റെക്കോർഡ് ഇന്ന് ശ്രീ. ഉമ്മൻചാണ്ടി മറികടന്നിരിക്കയാണ്.
നാലാം കേരള നിയമസഭ മുതൽ പതിനഞ്ചാം കേരള നിയമസഭ വരെ തുടർച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടു തവണ മുഖ്യമന്ത്രിയും നാല് തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. കേരളത്തിന്റെ ജനാധിപത്യ, നിയമനിർമാണ രംഗങ്ങളിൽ അര നൂറ്റാണ്ടിലധികമായി ഉമ്മൻ ചാണ്ടി സജീവ സാന്നിധ്യമാണ്.