എടപ്പാൾ: എടപ്പാൾ മേൽ പാലത്തിന് താഴെയായി നിർമ്മിച്ച ശൗചാലയം ആഗസ്റ്റ് 15 ഓടെ തുറന്നു കൊടുക്കുമെന്ന് സൂചന. നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
പദ്ധതിക്കൊപ്പം കുടിവെള്ള സംവിധാനവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ടോയ്‌ലറ്റുകൾ തുറന്നു കൊടുക്കുന്നതോടെ വർഷങ്ങളുടെ മുറവിളികൾക്കാണ് അറുതിയാകുന്നത്.
എടപ്പാളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഇടമില്ലെന്ന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.