കൂടല്ലൂർ സ്കൂളിലെ കഥക് അവതരണം കുട്ടികൾക്ക് നവ്യാനുഭവമായി


കൂടല്ലൂർ : ജി.എച്ച്.എസ്. കൂടല്ലൂർ സ്കൂളിൽ വിദ്യാരoഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കഥക് അവതരണം നടന്നു.

 സുപ്രസിദ്ധ കഥക് ഡാൻസർ ശ്രീമതി അമർത്യ ചാറ്റർജി ഘോഷ് ആണ് പരിപാടി അവതരിപ്പിച്ചത്. കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി മാറി. 

ഡെമോൺസ്ട്രേഷൻ ക്ലാസിൽ കഥക് ഡാൻസിന്റെ പ്രത്യേകതകൾ കുട്ടികളുമായി പങ്കുവെയ്ക്കുകയും നൃത്തചുവടുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

 ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി ശകുന്തള ടീച്ചർ ഉപഹാരം നൽകി. വിദ്യാരംഗം സ്കൂൾ കൺവീനർമാരായ അനാമിക, വിവേക്, സീനിയർ അസിസ്റ്റൻറ് ശ്രീമതി സുജാത ടീച്ചർ, റാണി ടീച്ചർ, സിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Tags

Below Post Ad