തകർന്ന റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം


കുമ്പിടി - തൃത്താല പാതയിൽ മണ്ണിയംപെരുമ്പലത്ത് തകർന്ന റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു.

മണ്ണിയംപെരുമ്പലം ശാഖാ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലാണ്
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചത്.

ദിവസവും ധാരാളം വാഹനങ്ങൾ കടന്ന്പോകുന്ന കുറ്റിപ്പുറം - കുറ്റനാട് പാതയിലെ  ഈ ഭാഗത്തെ തകർന്ന റോഡ് ഉടനെ റിപ്പയർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

വെള്ളം ഒഴുകി പോകേണ്ട റോഡരികിലെ അഴുക്ക് ചാൽ മഴക്കാലത്തിന് മുമ്പെ അറ്റകുറ്റപ്പണി നടത്തി  വൃത്തിയാക്കാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിഒഴുകി കുഴികൾ രൂപപ്പെട്ടതാണ്  റോഡ് തകർച്ചക്ക് കാരണം.

സ്ത്രീകളടക്കം ഇരുചക്ര വാഹനത്തിൽ വരുന്നവർ വെള്ളക്കുഴിയിൽ വീണ് അപകടം പതിവാണെന്നും പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയാണ് റോഡ് തകർച്ചക്ക് കാരണമെന്നും യൂത്ത് കോൺഗ്രസ്സ്  ആരോപിച്ചു.

Below Post Ad