എടപ്പാള്‍ : ലോകോത്തര ഷോപ്പിംങ്ങ് വിസ്മയങ്ങളുമായി ഫോറം സെൻ്റർ ആഗസ്റ്റ് 21ന് ഞായറാഴ്ച്ച പ്രവർത്തനമാരംഭിക്കുമെന്ന് സ്ഥാപന മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് നിലകളിലായി ഒരു ലക്ഷത്തി മുപ്പതിനായിരം സ്ക്വയർ ഫീറ്റിലാണ് ഫോറം സെൻ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര വാണിജ്യ വിപണന രംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ് ഫോറം ഗ്രൂപ്പ് അണിയിച്ചൊരുക്കിയ ഫോറം സെൻ്ററില്‍ പ്രവര്‍ത്തന സജ്ജമായിട്ടു ള്ളത്.
മലബാറിലെ പ്രമുഖ വാണിജ്യ നഗരമായ എടപ്പാളിന് ഏറെ അഭിമാനമേകുന്ന ഫോറം സെൻ്റര്‍ കാലത്ത് 10 .30 ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സാംസ്കാരികതയുടേയും പൂരാട വാണിഭത്തിൻ്റെ സുവര്‍ണ്ണ ഭൂമിയിലേക്ക് നെസ്റ്റോയും, ട്രൻസും അടക്കമുള്ള 18 ഓളം ലോകോത്തര വാണിജ്യ സ്ഥാപനങ്ങളാണ് കടന്നു വരുന്നത്. ഇത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംങ്ങ് വിസ്മയം ജനങ്ങൾക്കൊരുക്കുമെന്ന് സ്ഥാപന മേധാവികള്‍ പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കുന്ന ഫൺ ഫോറം അവിസ്മരണീയമായ ആനന്ദ നിമിഷങ്ങൾ കുടുംബങ്ങൾക്ക് സമ്മാനിക്കുമെന്നും ഉദ്ഘാടന ദിവസം സന്ദർശകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മേധാവികള്‍ പറഞ്ഞു.
ഒന്നാം സമ്മാനം 50000 രൂപയുടെ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി 5 പേർക്ക് 10000 രൂപയുടെ ഫ്രീ പർച്ചേസ് വൗച്ചറും മൂന്നാം സമ്മാനമായി 10 പേർക്ക് 5000 രൂപയുടെ ഫ്രീ പർച്ചേസ് വൗച്ചറും നാലാം സമ്മാനമായി 10 പേർക്ക് 2000 രൂപയുടെ ഫ്രീ പർച്ചേസ് വൗച്ചറും സമ്മാനിക്കും. ഉദ്ഘാടന ദിവസം വൈകീട്ട് 4 മണി മുതൽ പ്രമുഖ ഗായകർ പങ്കെടുക്കുന്ന മ്യൂസിക് ഇവൻറും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം ആർട്ടിസ്റ്റ് നമ്പൂതിരി , ഇ .ടി.മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.ടി.ജലീൽ, പി.കെ.കുഞ്ഞാലികുട്ടി ,പി.നന്ദകുമാർ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.വി.സുബൈദ , കഴുങ്കിൽ മജീദ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ഫോറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധിഖ്, ചെയർമാൻ ലത്തീഫ് ,ഡയറക്ടർ തെൽഹത്ത്, ജനറൽ മാനേജർ ലിജോ എന്നിവർ പങ്കെടുത്തു.