അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു


 

എടപ്പാൾ: മിനിലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാണൂർ സ്വദേശി മരിച്ചു.

മാണൂർ ചോലയിൽ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുറസാഖ് (47) ആണ് മരിച്ചത്.

അൽ ഐനിൽ ജോലി ചെയ്യുന്ന അബ്ദുറസാഖ് ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെ മാണൂരിലാണ് അപകടം നടന്നത്. വീട്ടിലേക്ക് പോകുന്നതിനിനായി അബ്ദുറസാഖ് ബൈക്ക് തിരിക്കുന്നതിനിടയിൽ എതിരെ  വന്ന മിനിലോറി ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു.

മാതാവ് മറിയ. ഭാര്യ: റഹ്മത്ത്, മക്കൾ: റാഷിദ, ഫാഇസ, ഫാഇസാൻ. മരുമകൻ: റാഫി.

Below Post Ad