പലചരക്ക് കടക്ക് തീ പടർന്ന് ഗുരുതര പൊള്ളലേറ്റ കടയുടമ മരിച്ചു


 കൂറ്റനാട് : പെരിങ്ങോട് താഴെ മൂളിപ്പറമ്പിൽ പലചരക്ക് കടക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കടയുടമ മരിച്ചു.


മൂളിപ്പറമ്പ് സ്വദേശി കളപ്പറമ്പിൽ വീട്ടിൽ കെ എം അബൂബക്കർ (81) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ ആയിരുന്നു അപകടം.

അബൂബക്കറിൻ്റെ കെ എം സ്റ്റോർസ് എന്ന പേരിലുള്ള പലചരക്ക് കടക്ക് അകത്തായിരുന്നു തീ പടർന്നത്.

എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ അബൂബക്കറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ :നഫീസ, മക്കൾ : റംല, സുഹറ, ഹൈറുന്നിസ, അൻവർ.


Below Post Ad