ദേശീയപാത വികസനം: അതിവേഗത്തിൽ കുറ്റിപ്പുറം പുതിയപാലം I KNews


 

കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിർമാണവും ദ്രുതഗതിയിലാണ്.

 ഭാരതപ്പുഴയിൽ നിലവിലെ പാലത്തോട് ചേർന്ന് വലതുഭാഗത്ത് ആറുവരിയിൽ കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിർമാണം തുടരുകയാണ്. കാലവർഷത്തെ തുടർന്ന് പാലത്തിന്റെ നിർമാണം താൽക്കാലികമായി നിർത്തിവച്ചെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി നിർമാണ കമ്പനിയുടെ പ്രതിനിധി വീര റെഡ്ഡി പറഞ്ഞു. 

പുഴയിൽ വെള്ളം കുറയാത്തതിനാൽ കരഭാഗത്തെ നിർമാണ പ്രവൃത്തികളാണ് പുനരാരംഭിച്ചിട്ടുള്ളത്. പുതിയ പാലം ഉപയോഗക്ഷമമാകുന്നതോടെ നിലവിലുള്ള പാലം സർവീസ് റോഡായി മാറ്റുമെന്നും   അദ്ദേഹം വ്യക്തമാക്കി.

 രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ പൊന്നാനി കാപ്പിരിക്കാട് വരെയുമായി രണ്ട് റീച്ചുകളിലായി 72 കിലോമീറ്ററിലാണ് ജില്ലയിലെ ദേശീയപാത 66 ന്റെ നിർമാണങ്ങൾ പുരോഗമിക്കുന്നത്.

 ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എൻ.ആർ കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിക്കാണ് രണ്ടുറീച്ചുകളിലേയും നിർമാണ, പരിപാലന ചുമതല.


Below Post Ad