കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണമില്ല | KNews


 

 കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രിയില്‍  ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം താല്‍ക്കാലികമായി മാറ്റി വെച്ചു.

ഇന്ന് രാത്രി 12 മുതല്‍ പുലര്‍ച്ചെ  മൂന്ന് മണി വരേയായിരുന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

 വെള്ളിയാഴ്ച്ച വാഹനം തട്ടി തകര്‍ന്നപാലം കമാനത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയായിരുന്നു  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. 

ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്  ഗതാഗത നിയന്ത്രണം ഒഴിവാക്കിയത്.

തകര്‍ന്ന ബീമുകളുടെ അറ്റകുറ്റപ്പണികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അപ്പോള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കുറ്റിപ്പുറം സി.ഐ. ശശീന്ദ്രന്‍ മേലേയില്‍ അറിയിച്ചു.



Below Post Ad